ചങ്ങനാശേരി: വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യവളര്‍ച്ച സാധ്യമാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അതിരൂപത ഡിസിഎംഎസ് കമ്മിറ്റി സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് സിജോ ജേക്കബ് അധ്യക്ഷത വഹിച്ചു.
വിനു ജോബ് എംഎല്‍എ, കെസിബിസി കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ പരിപാടിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു.